Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SIR Resolution

Thiruvananthapuram

എ​സ്‌​ഐ​ആ​ര്‍ പ്ര​മേ​യ​ത്തി​നെ​തി​രേ ബി​ജെ​പി മാ​ര്‍​ച്ച്

തി​രു​വ​ന​ന്ത​പു​രം: എ​സ്‌​ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​സ​ഭ പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​നെ​തി​രെ ബി​ജെ​പി നി​യ​മ​സ​ഭ​യ്ക്കു മു​ന്നി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ബി​ജെ​പി എം​എ​ല്‍​എ​മാ​ര്‍ നി​യ​മ​സ​ഭ​യ്ക്ക് പു​റ​ത്ത് ക​ത്തി​ച്ചു. ബി​ജെ​പി ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ് മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​ത്തി​ല്‍ നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി​യ​ത് രാ​ഷ്ട്രീ​യ നാ​ട​ക​മാ​ണെ​ന്ന് പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ല്‍ പ്ര​സം​ഗി​ച്ച ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​രോ​പി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി 150 ദി​വ​സം പൂ​ര്‍​ത്തി​യാ​ക്കു​മ്പോ​ള്‍ ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും പ​വ​ര്‍​ക​ട്ട്, തൊ​ഴി​ലി​ല്ലാ​യ്മ, വി​ല​ക്ക​യ​റ്റം, ശ​ബ​രി​മ​ല​യി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

എ​സ്‌​ഐ​ആ​ര്‍ വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും വ്യ​ത്യ​സ്ത നി​ല​പാ​ടു​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി എം​എ​ല്‍​എ വി. ​മു​ര​ളീ​ധ​ര​ന്‍ ആ​രോ​പി​ച്ചു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ള്‍ വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ​ത്തെ എ​തി​ര്‍​ക്കു​ക​യും കേ​ര​ള​ത്തി​ല്‍ വി​ജ​യി​ച്ച​പ്പോ​ള്‍ അ​നു​കൂ​ലി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്റെ അ​ടി​സ്ഥാ​ന​മെ​ന്താ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി​നേ​താ​വ് ബി.​ബി. ഗോ​പ​കു​മാ​ര്‍, ബി​ജെ​പി നേ​താ​ക്ക​ളാ​യ ശോ​ഭാ സു​രേ​ന്ദ്ര​ന്‍, എ​സ്. സു​രേ​ഷ്, അ​നൂ​പ് ആ​ന്റ​ണി തു​ട​ങ്ങി​യ​വ​ര്‍ മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up